Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster DM Healthcare

ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

ബം​​ഗ​​ളൂ​​രു: ലോ​​ക​​ത്തെ ഏ​​റ്റ​​വും സ്വാ​​ധീ​​ന​​ശ​​ക്തി​​യു​​ള്ള100 വ്യ​​ക്തി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി ടൈം ​​മാ​​ഗ​​സി​​ൻ ത​​യാ​​റാ​​ക്കി​​യ ‘ടൈം 100 ഹെ​​ൽ​​ത്ത് ലി​​സ്റ്റ് 2026’ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി പ്ര​​മു​​ഖ ആ​​രോ​​ഗ്യ സേ​​വ​​ന​​ദാ​​താ​​ക്ക​​ളാ​​യ ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്‌​​കെ​​യ​​ർ.

ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​ന്ന ലോ​​ക​​ത്തെ 100 പ്ര​​തി​​ഭ​​ക​​ളെ​​യാ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ലൂ​​ടെ ആ​​ദ​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ട​​നു​​ബ ന്ധി​​ച്ച് ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ന്ന പ്ര​​ത്യേ​​ക ച​​ട​​ങ്ങി​​ൽ ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്‌​​കെ​​യ​​ർ ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ അ​​ലീ​​ഷ മൂ​​പ്പ​​ൻ പ​​ങ്കെ​​ടു​​ത്തു.

“ഈ ​​വ​​ർ​​ഷ​​ത്തെ ടൈം 100 ​​ഇം​​പാ​​ക്ടു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത് ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്‌ കെ​​യ​​റി​​നു ല​​ഭി​​ച്ച വ​​ലി​​യൊ​​രു അം​​ഗീ​​കാ​​ര​​മാ​​ണെ​​ന്ന് അ​​ലീ​​ഷ മൂ​​പ്പ​​ൻ പ​​റ​​ഞ്ഞു. സേ​​വ​​നം എ​​പ്പോ​​ഴും ല​​ക്ഷ്യ​​ബോ​​ധ​​മു​​ള്ള​​താ​​യി​​രി​​ക്ക​​ണ​​മെ​​ന്ന അ​​ച്ഛ​​ൻ ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ന്‍റെ ദ​​ർ​​ശ​​ന​​ങ്ങ​​ളാ​​ണു ത​​ന്നെ ന​​യി​​ക്കു​​ന്ന​​തെ​​ന്ന് അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി. ആ​​രോ​​ഗ്യ​​പ​​രി​​ര​​ക്ഷ എ​​ന്ന​​തു കേ​​വ​​ലം ഒ​​രു തൊ​​ഴി​​ല​​ല്ല, മ​​റി​​ച്ച് കാ​​രു​​ണ്യ​​ത്തി​​ലൂ​​ടെ​​യും പ്ര​​തി​​ബ​​ദ്ധ​​ത​​യി​​ലൂ​​ടെ​​യും ജീ​​വി​​ത​​ങ്ങ​​ളെ മാ​​റ്റി​​മ​​റി​​ക്കാ​​നു​​ള്ള ഒ​​രു നി​​യോ​​ഗ​​മാ​​ണെ​​ന്ന ആ​​സ്റ്റ​​റി​​ന്‍റെ ഉ​​റ​​ച്ച വി​​ശ്വാ​​സ​​വും അ​​വ​​ർ പ​​ങ്കു​​വ​​ച്ചു.’’

മാ​​സ​​ങ്ങ​​ൾ നീ​​ണ്ട ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും ആ​​ഗോ​​ള വി​​ദ​​ഗ്ധ​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്കും ശേ​​ഷ​​മാ​​ണ് ടൈം ​​മാ​​ഗ​​സി​​ൻ 100 പേ​​രു​​ടെ ഈ ​​പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യ​​ത്. ശാ​​സ്ത്ര​​ജ്ഞ​​ർ, ഡോ​​ക്ട​​ർ​​മാ​​ർ, അ​​ധ്യാ​​പ​​ക​​ർ, പോ​​ളി​​സി മേ​​ക്ക​​ർ​​മാ​​ർ തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള​​വ​​ർ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ച​​ട​​ങ്ങി​​ൽ പ്ര​​മു​​ഖ ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ജെ​​സി ഐ​​സ​​ൻ​​ബെ​​ർ​​ഗ്, യു​​എ​​സ് നൊ​​വാ​​ർ​​ട്ടി​​സ് പ്ര​​സി​​ഡ​​ന്‍റ് വി​​ക്ട​​ർ ബു​​ൾ​​ട്ടോ, പ്ര​​ശ​​സ്ത കാ​​ർ​​ഡി​​യോ​​വാ​​സ്കു​​ല​​ർ മെ​​ഡി​​സി​​ൻ പ്ര​​ഫ​​സ​​ർ ഡോ. ​​കി​​ര​​ൺ മു​​സു​​നു​​രു എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ ലോ​​ക​​ത്തെ സ്വാ​​ധീ​​നി​​ച്ച നി​​ര​​വ​​ധി വ്യ​​ക്തി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ൽ സ​​ജീ​​വ​​മാ​​യ സ​​ഹ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​റ​​പ്പാ​​ക്കി മി​​ക​​ച്ച ആ​​രോ​​ഗ്യ​​സേ​​വ​​ന​​ങ്ങ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ആ​​സ്റ്റ​​ർ ഈ ​​ച​​ട​​ങ്ങി​​ന്‍റെ ഭാ​​ഗ​​മാ​​യ​​ത്. ഇ​​ന്ത്യ​​യി​​ലെ​​യും ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​ഗ്യ ശൃം​​ഖ​​ല​​ക​​ളി​​ലൊ​​ന്നാ​​ണ് ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്‌​​കെ​​യ​​ർ. ആ​​ശു​​പ​​ത്രി​​ക​​ൾ മു​​ത​​ൽ ഫാ​​ർ​​മ​​സി​​ക​​ൾ വ​​രെ​​യു​​ള്ള വി​​പു​​ല​​മാ​​യ സേ​​വ​​ന​​ങ്ങ​​ളി​​ലൂ​​ടെ രോ​​ഗി​​ക​​ൾ​​ക്ക് മി​​ക​​ച്ച പ​​രി​​ഗ​​ണ​​ന​​യും ലോ​​കോ​​ത്ത​​ര ചി​​കി​​ത്സ​​യു​​മാ​​ണ് ആ​​സ്റ്റ​​ർ ന​​ല്കിവ​​രു​​ന്ന​​ത്.

Latest News

Corehub Up